---
title: "പേരാവൂർ കാഞ്ഞിരപ്പുഴയിൽ കാണാതായ ഹനീഫയ്ക്കായി തിരച്ചിൽ മൂന്നാം ദിനത്തിലേക്ക്"
english_title: "Search for VP Hanif Missing in Kanjirappuzha Enters Third Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376295/ peravoor-kanjirappuzha-vp-hanif-search-third-day"
published_at: "2026-08-03T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70243d5edfd_vvvv.jpeg"
keywords: ["Peravoor", "Kanjirappuzha", "VP Hanif", "Missing", "Turkey Rescue Team"]
---

# പേരാവൂർ കാഞ്ഞിരപ്പുഴയിൽ കാണാതായ ഹനീഫയ്ക്കായി തിരച്ചിൽ മൂന്നാം ദിനത്തിലേക്ക്

> **Lead Summary:** **പേരാവൂർ: **കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊട്ടംചുരം സ്വദേശി വി.പി. ഹനീഫയെ കണ്ടെത്താനുള്ള തിരച്ചിൽ മൂന്നാം ദിനവും തുടരുന്നു. വയനാട്ടിൽ നിന്നുള്ള തുർക്കി ജീവൻ രക്ഷാ ടീമിലെ 13 അംഗ മുങ്ങൽ വിദഗ്ധർ ഇന്ന് രാവിലെ കാഞ്ഞിരപ്പുഴയിൽ തിരച്ചിൽ ആരംഭിച്ചു.

## Article Content

**പേരാവൂർ: **കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊട്ടംചുരം സ്വദേശി വി.പി. ഹനീഫയെ കണ്ടെത്താനുള്ള തിരച്ചിൽ മൂന്നാം ദിനവും തുടരുന്നു. വയനാട്ടിൽ നിന്നുള്ള തുർക്കി ജീവൻ രക്ഷാ ടീമിലെ 13 അംഗ മുങ്ങൽ വിദഗ്ധർ ഇന്ന് രാവിലെ കാഞ്ഞിരപ്പുഴയിൽ തിരച്ചിൽ ആരംഭിച്ചു.

പേരാവൂർ ഫയർഫോഴ്സ്, പോലീസ്, സന്നദ്ധ സംഘടനകൾ, പഞ്ചായത്ത് - റവന്യൂ ഉദ്യോഗസ്ഥർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. ശക്തമായ ഒഴുക്കും ചെളിയും തിരച്ചിലിന് തടസ്സമാകുന്നുണ്ട്. ഹനീഫയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376295/ peravoor-kanjirappuzha-vp-hanif-search-third-day)